
അല്‍ മവാസിം ഗ്രൂപ്പ് ഓഫ് കമ്പനീസ് പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ മവാസിം ഗ്രൂപ്പ് ഓഫ് കമ്പനീസ് പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു. റൊട്ടാന റെസ്റ്റാറ്റാന്റില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ ബിസിനസ് പ്രമുഖരും പ്രതിനിധികളും സംബന്ധിച്ചു.
ലീഗല്‍ ട്രാന്സേ്ലേ ഷന് , പി.ആര്.ഒ. സര്‍വീസ് മേഖലയില്‍ പതിനാലു വര്‍ഷം പൂര്‍ത്തിയാക്കിയ സ്ഥാപനം ഈ കാലയളവില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്. പ്രവാസി തൊഴിലാളികള്‍ക്ക് സൗജന്യമായ നിയമ സഹായങ്ങള്‍ നല്‍കുകയും നിയമക്കുരുക്കുകളില്‍ അകപ്പെട്ടവര്‍ക്കു നിയമ സഹായത്തോടൊപ്പം സാമ്പത്തിക സഹായം നല്കിയതും എടുത്തു പറയേണ്ടതാണെന്നു സംഗമത്തില്‍ ആദരവ് ഏറ്റുവാങ്ങി സംസാരിക്കവെ അഡ്വക്കേറ്റ് ജാഫര്‍ ഖാന് പറഞ്ഞു.
ചടങ്ങില്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദിന്‍ നദ്വി, സെക്രട്ടറി ഷാഫി ഹാജി ചെമ്മാട്, ഫൈസല്‍ നിയാസ് ഹുദവി, മൂസാ നൈജീരിയ, ഖമീസ് ഈജിപ്ത്, ഒമര്‍ സുഡാന്, ബംഗ്ലാദേശ് കോണ്‍സ്റ്റിട്യൂണ്‍സി മെമ്പര്‍ ഇര്‍ഷാദ് ഭായ്, അലവി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
നിലവില്‍ ഖത്തറില്‍ ദോഹ, വക്ര, മുഅയിദീര്, സ്പോര്‍ട്സ് സിറ്റി എന്നിങ്ങനെ നാലു ബ്രാഞ്ചുകളും, യു.എ.ഇയില്‍ ദുബായ് , ഈജിപ്തില്‍ കെയ്റോ, ഇന്ത്യയില്‍ കൊണ്ടോട്ടിയിലും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന അല്‍ മവാസിം അക്കാദമിയുടെ പുതിയ ബാച്ചില്‍ ഇറങ്ങിയ മുഴുവന്‍ ആളുകള്‍ക്കും ജോലി നല്കാന് സാധിച്ചത് വലിയ ചാരിതാര്‍ഥ്യമാണെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ ഷഫീഖ് ഹുദവി പറഞ്ഞു, ഇനി യു.എ.ഇയിലും, സൗദിയിലും , ബഹ്റൈനിലും പുതിയ ബ്രാഞ്ചുകള്‍ തുറക്കാന്‍ പ്ലാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്‍ മവാസിം ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഹൈദരാബാദ് ആസ്ഥാനമായി ആരംഭിക്കുന്ന (മൌന്റ്റ് എഡ്യൂക്കേഷന്‍ സൊസൈറ്റി) യുമായി സഹകരിച്ചു വിദ്യാഭാസ മേഖലയിലും പ്രവര്ത്തിക്കാനുദ്ദേശിക്കുന്നതായി കണ്ട്രി മാനേജര്‍ അബ്ദുല്‍ ഹമീദ് ഹുദവി പറഞ്ഞു. ജീവനക്കാര്‍ക്കുള്ള ബോണസും പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങില്‍ നേതാക്കള്‍ വിതരണം ചെയ്തു.