മുഹമ്മദ് കുഞ്ഞിക്ക് ദിവ കാസര്‍കോട് സ്വീകരണം നല്‍കി
ദോഹ : ഇന്ത്യന്‍ അപെക്‌സ് ബോഡി തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടി ഐ.സി.ബി.എഫ്. മാനേജിങ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ദിവ പ്രസിഡന്റ് കൂടിയായ മുഹമ്മദ് കുഞ്ഞിക്ക് ദിവ ഡിസ്ട്രിക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് സ്വീകരണം നല്‍കി. ദോഹ ഒറിക്സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ ദിവ വൈസ് പ്രസിഡന്റ് നിസ്താര്‍ പട്ടേല്‍ മുഹമ്മദ് കുഞ്ഞിക്ക് സ്‌നേഹോപഹാരം കൈമാറി. വര്‍ഷങ്ങളായി ദോഹയില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ നടത്തുന്ന സേവനത്തിന്റെ അംഗീകാരമാണ് മുഹമ്മദ് കുഞ്ഞിയുടെ വിജയം എന്ന് ദിവ പത്ര കുറിപ്പില്‍ അറിയിച്ചു.
യോഗത്തില്‍ ദിവ ജനറല്‍ സെക്രട്ടറി ഷംസീര്‍ കോട്ടിക്കുളം സ്വാഗതം ആശംസിച്ചു, ദിവ കെ എസ് എല്‍ ജനറല്‍ കണ്‍വീനര്‍ ഷാജീം കോട്ടച്ചേരി അധ്യക്ഷത വഹിച്ചു, ഹഫീസുല്ല കെ വി, റിസ് വാന്‍ അബ്ദുല്‍ റഹ്‌മാന്‍ , അഫ്‌സല്‍ കളനാട് , സമീര്‍ അലി, ഉമര്‍, ആസാദ് ഉപ്പള , ഷബീര്‍ പടന്ന, സിയാദ് അലി, ജംഷീദ് എന്നിവര്‍ സംസാരിച്ചു.