Uncategorized
ശൈഖ വഫാ ബിന്ത് അഹമ്മദ് മസ്ജിദ് ഉദ്ഘാടനം ചെയ്തു
ദോഹ: ഉമ്മുസലാല്‍ മുനിസിപ്പാലിറ്റിയിലെ ഉമ്മുല്‍ അമദ് ഗ്രാമത്തിലെ ശൈഖ വഫാ ബിന്ത് അഹമ്മദ് മസ്ജിദ് എന്‍ഡോവ്മെന്റ് മന്ത്രാലയത്തിന്റെയും (ഔഖാഫ്) ഇസ് ലാമിക് അഫയേഴ്സ് ഫോര്‍ ദഅ്വ ആന്‍ഡ് മോസ്ക് അഫയേഴ്സിന്റെയും അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് ബിന്‍ ഹമദ് അല്‍ കുവാരി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു.
മസ്ജിദുകളുടെ എണ്ണം വര്‍ധിപ്പിക്കാനും രാജ്യവ്യാപകമായി വികസിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ വളര്‍ച്ചയ്ക്കും ജനസംഖ്യാ വര്‍ധനയ്ക്കും അനുസൃതമായി മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി 5,433,000 റിയാല്‍ ചെലവിലാണ് 4,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളി നിര്‍മ്മിച്ചത്.
മസ്ജിദില്‍ 25 പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളും ഇമാമിനും മുഅദ്ദിനും താമസ സൗകര്യവുമുണ്ട്.