Breaking News
സുന്നിയ്യ അറബിക് കോളേജ് ചേന്ദമംഗല്ലൂരിന് അറബി മോട്ടിവേഷണല്‍ ഗ്രന്ഥം സമ്മാനിച്ചു

തേഞ്ഞിപ്പലം. സുന്നിയ്യ അറബിക് കോളേജ് ചേന്ദമംഗല്ലൂരിന് അറബി മോട്ടിവേഷണല്‍ ഗ്രന്ഥം സമ്മാനിച്ചു. കാലിക്കറ്റ് യൂണിവേര്‍സിറ്റി ഗവേഷകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങരയാണ് തന്റെ ഏറ്റവും പുതിയ മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദാത്തുന്നജാഹ് ചേന്ദമംഗല്ലൂര്‍ സുന്നിയ്യ അറബിക് കോളേജ് വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചത്. കാലിക്കറ്റ്
യൂണിവേഴ്‌സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര അറബിക് സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിദ്യാര്‍ഥികളുമായി ആശയ വിനിമയം നടത്തുകയും കോളേജ് ലൈബ്രറിയിലേക്കായി പുസ്തകം സമ്മാനിക്കുകയും ചെയ്തത് .
കോളേജ് അധ്യാപകനും ഗവേഷകനുമായ മുഹമ്മദ് സുഹൈല്‍ പി പിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.