Breaking News

വിന്‍ 25 എംജി കാര്‍ പ്രമോഷന്റെ അവസാനത്തെ നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ മെഗാ പ്രമോഷന്‍ ഷോപ് ആന്‍ഡ് ഡ്രൈവ് വിന്‍ 25 എം ജി കാര്‍ പ്രൊമോഷന്റെ ആറാമത്തെ നറുക്കെടുപ്പ് വിജയികളെ തെരഞ്ഞെടുത്തു.ജനുവരി 22-ന് അബുഹമൂറിലെ സഫാരി മാളില്‍ വെച്ച് രാവിലെ 10 മണിക്ക് നടന്ന നറുക്കെടുപ്പില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാനിധ്യത്തില്‍ അഞ്ചു എം.ജി കാറുകള്‍ക്കായുള്ള വിജയികളെയാണ് തെരെഞ്ഞെടുത്തത്.
ഒന്നാം സമ്മാന വിജയി മുഹമ്മദ് സാജിത്ത് സരിഫ്ദീന്‍ (കൂപ്പണ്‍ നമ്പര്‍- SND600128203 ) എന്നവര്‍ക്ക് മോറിസ് ഗ്യാരേജസിന്റ ആര്‍ എക്സ് 8 – 2024 മോഡല്‍ ഒരു കാറും രണ്ടാം സമ്മാന വിജയികളായ വിപിന്‍ ദാസ് (കൂപ്പണ്‍ നമ്പര്‍ – SND600515374 ), ഫിര്‍ദൗസ് (കൂപ്പണ്‍ നമ്പര്‍ -SND600743730 ), ബിജു നായര്‍ (കൂപ്പണ്‍ നമ്പര്‍ – SND600583272 ) മുഹമ്മദ് സാഹില്‍ വി (കൂപ്പണ്‍ നമ്പര്‍ – SND600038922 ), എന്നവര്‍ക്ക് മോറിസ് ഗ്യാരേജസിന്റ എം ജി 5 2024 മോഡല്‍ ഓരോ കാറുകളും അടക്കം അഞ്ചു കാറുകളാണ് സമ്മാനമായി ലഭിക്കുക.
നിരവധി മെഗാ പ്രൊമോഷനുകള്‍ ഇതിനോടകം തന്നെ അവതരിപ്പിച്ചു വിജയം കണ്ട സഫാരിയുടെ ഈ കഴിഞ്ഞ ‘സഫാരി വിന്‍ ട്വന്റി ഫൈവ് കാര്‍ പ്രൊമോഷന്‍’ ഉപഭോക്താക്കള്‍ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ നന്ദി അറിയിച്ചു. ഇനിയും ഇതുപോലെയുള്ള മെഗാ പ്രൊമോഷനുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി അടുത്ത് തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button
error: Content is protected !!