ഖത്തര്‍ ഐ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
ദോഹ. ഖത്തര്‍ ഐ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് ഇല്യാസ് മട്ടന്നൂരിന്റെ ആധ്യക്ഷ്യതയില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് നിര്‍മിക്കുന്ന സേട്ടുസാഹിബ് സെന്ററിന്റെ ബ്രൗഷര്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാരുടെ നേതൃത്വത്തില്‍ പ്രകാശനം നടത്തി. ടി.ടി നൗഷീര്‍ പദ്ധതി വിശദീകരിച്ചു.
യൂണിറ്റി ഖത്തര്‍ കണ്‍വീനര്‍ മഷൂദ് തിരുത്തിയാട്, ഡോ:ബഷീര്‍ പൂത്തൂപാടം(ഐ.സി.എഫ്), നൗഫല്‍ പാലേരി, മനാഫ് (സംസ്‌കൃതി), ഷാനവാസ് (കലസാഹിതി), സമീല്‍ അബ്ദുല്‍ വാഹിദ് (ചാലിയാര്‍ ദോഹ )തുടങ്ങിയവര്‍ സംസാരിച്ചു.
ഐ സി ബി എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണങ്ങളും, ആവശ്യകതയും, പ്രവാസികള്‍ക്ക് സര്‍ക്കാറില്‍ നിന്നും കിട്ടുന്ന ആനുകൂല്യങ്ങളും’ എന്ന വിഷയം സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍ അവതരിപ്പിച്ചു. പുതുതായി ചേരുന്നവര്‍ക്കുള്ള ഇന്‍ഷുറന്‍സ് ഫോം ഐഎംസിസി സെക്രട്ടറി മുബാറക് നെല്ലിയാളി ഐ സി ബി എഫ് പ്രതിനിധി സിദ്ദിഖ് ചെറുവല്ലൂരിന് നല്‍കി നസീര്‍ സി റജിസ്‌ട്രേഷന് നേതൃത്വം നല്‍കി. ഖത്തര്‍ ഐഎംസിസി യിലെ മുഴുവന്‍ പ്രവര്‍ത്തകരെയും ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ക്കുമെന്ന് ഐഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ചടങ്ങില്‍ പ്രഖ്യാപിച്ചു.
വിവിധ സംഘടനകളില്‍ നിന്നും രാജിവെച്ച് വന്നവര്‍ക്ക് പരിപാടിയില്‍ സ്വീകരണം നല്‍കി. ഐഎംസിസി നേതാക്കളായ ഷംസു വില്യപള്ളി, ഷാനവാസ് ബാബു കൊടുവള്ളി,
ഹനീഫ് കടലൂര്‍, മന്‍സൂര്‍ പി.എച്ച്, ഷേഖ് മുനീര്‍ , സിയാദ് മാട്ടൂല്‍ ,ജബാര്‍ ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി
ജാബിര്‍ ബേപ്പൂര്‍ സ്വാഗതവും, മുസ്തഫ കബീര്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു