Uncategorized

ഇഫ്ത്വാര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ:അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍ മഹ്‌മൂദ് ഇസ് ലാമിക് കള്‍ച്ചറല്‍ സെന്ററുമായി (ഫനാര്‍) സഹകരിച്ച് ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ ഇഫ്ത്വാര്‍ മീറ്റ് സംഘടിപ്പിച്ചു.

മീറ്റിനോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ അഫ്‌നിത, മുംതാസ്, സുബൈദ മുസ്തഫ എന്നിവര്‍ക്ക് ഫനാര്‍ പ്രതിനിധി അബ്ദുറഷീദ് മൗലവി സമ്മാനങ്ങള്‍ നല്‍കി. ക്വിസ് മത്സരത്തിന് ഖത്തര്‍ യൂണിവേഴ്‌സിറ്റി ലക്ചറര്‍ അസ്ലം കാളികാവ് , അബ്ദുല്‍ വഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.

കെ.ടി. ഫൈസല്‍ സലഫി, മുജീബ് റഹ്‌മാന്‍ മിശ്കാത്തി, മുഹമ്മദലി മൂടാടി എന്നിവര്‍ സംസാരിച്ചു.

ഇജാസ് അബ്ദുല്ല, മര്‍യം നൗഷാദ്, ഇഹാന്‍ അബ്ദുല്‍ വഹാബ്, ഉമര്‍ ബിന്‍ അര്‍ഷാദ് എന്നിവരുടെ ഖിറാഅത്തും , മുബീന്‍ കാളികാവ്, ഇസ്മാഇല്‍ നന്തി, ജൈസല്‍ കിനാലൂര്‍, ഹംദാന്‍ ബിന്‍ ഉമര്‍ , റിഷാന്‍ റാഷിദ്, അംന മുഹമ്മദലി എന്നിവരുടെ ഗാനങ്ങളും ഇഫ്ത്വാര്‍ മീറ്റിന് മികവേകി

Related Articles

Back to top button
error: Content is protected !!