പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പ്രഥമ റമദാന് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ടീമിന് കിരീടം
അമാനുല്ല വടക്കാങ്ങര
ദോഹ. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പ്രഥമ റമദാന് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ടീമിന് കിരീടം . സാമ്പത്തിക കാര്യ വകുപ്പ് രണ്ടാം സ്ഥാനവും വന്യജീവി സംരക്ഷണ വിഭാഗം ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആസ്പയര് സോണ്‍ ഫൗണ്ടേഷനില്‍, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ ഫാലിഹ് ബിന്‍ നാസര്‍ അല്‍-താനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വിജയികളെ കിരീടമണിയിച്ചു. മന്ത്രാലയ ഉദ്യോഗസ്ഥരും ജീവനക്കാരും നിരവധി ആരാധകരും ചടങ്ങില്‍ സംബന്ധിച്ചു.
ശൈഖ് ഡോ ഫാലഹ് വിജയിച്ച ആദ്യ മൂന്ന് ടീമുകളെയും പ്ലേ ഓഫിലെ വിശിഷ്ട കളിക്കാരെയും റഫറിമാരെയും ആദരിച്ചു.
കായികത്തിന്റെ മൂല്യങ്ങളും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമാണ് റമദാന് ടൂര്‍ണമെന്റ് പ്രതിനിധീകരിക്കുന്നതെന്ന് പരിസ്ഥിതികാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുള്‍-ഹാദി നാസര്‍ അല്‍-മാരി പറഞ്ഞു.
മന്ത്രാലയത്തിലെ ജീവനക്കാര്‍ തമ്മിലുള്ള, പ്രത്യേകിച്ച് അവരുടെ കുടുംബങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെയുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്ന പ്രതീകാത്മകവും സാമൂഹികവുമായ അവസരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.