Uncategorized
ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഏങ്ങണ്ടിയൂര്‍ പ്രവാസി കൂട്ടായ്മ
ദോഹ. ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഏങ്ങണ്ടിയൂര്‍ പ്രവാസി കൂട്ടായ്മ. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മ വിഷു ഈസ്റ്റര്‍ റംസാന്‍ ആഘോഷ പരിപാടിയിലാണ് അന്ന് ഇന്‍ഷുറന്‍സ് എടുത്തവര്‍ക്കു ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ പകുതി പൈസ കമ്മിറ്റി കൊടുത്തുകൊണ്ട് മാതൃകയായയത്. ഐ.സിസി അശോകാ ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.സിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഐ.എസ്.സി പ്രസിഡന്റ് ഇ.പി.അബ്ദുല്‍ റഹ്‌മാന്‍,ഐസിബിഎഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, അഡ്വ ജാഫര്‍ ഖാന്‍ കേച്ചേരി, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
സുരേഷ്.യുഎം, അനില്‍ കുമാര്‍, ശ്രീജിത്ത്, വിദ്യാധര്‍, ബാബു യു.എം.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.