Breaking NewsUncategorized

ഖത്തര്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ച തുടരുന്നു, 2022 ആദ്യ പകുതിയില്‍ ജിഡിപി വളര്‍ച്ച 4.3 ശതമാനമെന്ന് പ്രാഥമിക കണക്കുകള്‍ : ഖത്തര്‍ അമീര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: 2020 ലെ ഇടിവിന് ശേഷം ഖത്തറിന്റെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷവും വളര്‍ച്ച തുടരുകയാണെന്നും പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജിഡിപി വളര്‍ച്ച 4.3% ആണെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു.ശൂറ കൗണ്‍സിലിന്റെ 51-ാമത് വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് ആദ്യ നിയമസഭാ കാലയളവിലെ രണ്ടാമത്തെ സാധാരണ സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന്റെ അഭിമാനപദ്ധതിയായ ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം തയ്യാറെടുക്കുന്ന സന്ദര്‍ഭത്തിലെ ഈ സമ്മേളനം ഏറെ സവിശേഷമാണെന്ന് അമീര്‍ പറഞ്ഞു.

ലോകോത്തരമായ ഫിഫ 2022 ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള ബഹുമതി ഖത്തറിന് ലഭിച്ചതുമുതല്‍ മുമ്പൊന്നും ഒരു ആതിഥേയ രാജ്യവും അഭിമുഖീകരിക്കാത്ത തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും തെറ്റായ പ്രചാരണങ്ങള്‍ക്കുമാണ് രാജ്യം വിധേയമായത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ നല്ല വിശ്വാസത്തോടെയാണ് രാജ്യം വിഷയം കൈകാര്യം ചെയ്തത്. കൂടാതെ ചില വിമര്‍ശനങ്ങള്‍ പോസിറ്റീവും ഉപയോഗപ്രദവുമാണെന്നും കാലം തെളിയിച്ചതായി അമീര്‍ പറഞ്ഞു. കുപ്രചാരണങ്ങളും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളും പരാജയപ്പെടുകയും തല്‍പര കക്ഷികളുടെ ഇരട്ടത്താപ്പ് വെളിച്ചത്താവുകയും ചെയ്തുവെന്നതാണ് യാഥാര്‍ഥ്യം.

ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെയും സ്ഥാപനങ്ങളുടെയും കരുത്ത് മാത്രമല്ല, നമ്മുടെ നാഗരിക വ്യക്തിത്വത്തിന്റെ അടിസ്ഥാനവും ലോകത്തിന് കാണിച്ചുകൊടുക്കുന്നതിനുള്ള സുവര്‍ണാവസരമാണ് ലോകകപ്പെന്ന് അമീര്‍ പറഞ്ഞു. ഖത്തര്‍ ദേശീയ ദര്‍ശനം 2030 നും ആഗ്രഹിക്കുന്ന ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി എല്ലാ തലങ്ങളിലും അതിന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ സ്ഥിരമായി മുന്നേറുകയാണ് രാജ്യത്തിന്റെ സമഗ്ര വികസനം എന്നത് രാജ്യം നേടിയെടുക്കാന്‍ ശ്രമിക്കുന്ന പരമോന്നത ലക്ഷ്യമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച്, ഉയര്‍ന്ന ഊര്‍ജ വിലകള്‍ കാരണം ഇതുവരെ 47.3 ബില്യണ്‍ ഖത്തരി റിയാലിന്റെ ബജറ്റ് മിച്ചമായി മാറിയെന്ന് അമീര്‍ പറഞ്ഞു, ”ബജറ്റ് മിച്ചം പൊതുകടത്തിന്റെ തോത് കുറയ്ക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനുമായി സഹായിക്കും

Related Articles

Back to top button
error: Content is protected !!