10 എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകള്‍ കൂടി ഈ വര്‍ഷം സ്ഥാപിക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഗുണനിലവാരമുള്ള വായു ഉറപ്പുവരുത്തുന്നതിനായി 10 എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷന്‍ കൂടി ഈ വര്‍ഷം സ്ഥാപിക്കുമെന്ന് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് വിഭാഗം തലവന്‍ അബ്ദുല്ല അലി അല്‍ ഖുലൈഫി അഭിപ്രായപ്പെട്ടു. ഖത്തര്‍ റേഡിയോയുടെ പ്രത്യേക പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനകം 20 എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഫിഫ വേള്‍ഡ് ക്‌ളബ്ബ് നടക്കുന്ന എല്ലാ വേദികളുമായി അനുബന്ധിച്ചും ഇത്തരം സ്റ്റേഷനുകള്‍ സ്ഥാപിക്കും. ലോകോത്തര നിലവാരത്തിലുള്ള വായു ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ഈ ശ്രമങ്ങള്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും സഹായിക്കുന്നതോടൊപ്പം് ജനങ്ങളെ ബോധവത്കരിക്കുന്നതിലും ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി