Uncategorized
കെ എം സി സി തവനൂര്‍ മണ്ഡലം ഫുട്‌ബോള്‍ ടീം ജഴ്സി പ്രകാശനം ചെയ്തു
ദോഹ. ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ യൂത്ത് വിങ്ങ് സംഘടിപ്പിക്കുന്ന ഫിറോസ് ബാബു മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന തവനൂര്‍ മണ്ഡലം ഫുട്ബോള്‍ ടീമിന്റെ സ്റ്റാക് സ്‌പോണ്‍സര്‍ ചെയ്ത ജേഴ്സി പ്രകാശനം കെ എം സി സി ഓഫിസില്‍ വെച്ച് സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ, ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി എസ് എം ഹുസൈന്‍, തൃശൂര്‍ വൈസ് പ്രസിഡന്റ് സിദ്ധീഖ് വാഴക്കാട്, ജോയിന്റ് സെക്രട്ടറി അലി മൊറയൂര്‍, സ്റ്റാക് മാനേജിംഗ് ഡയറക്ടര്‍മാരായ റുഖ്നുദ്ധീന്‍ അബ്ദുള്ള, മുബാറക് ചേലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ജില്ലാ, മണ്ഡലം, പഞ്ചായത് സബ്കമ്മിറ്റീ, സ്‌പോര്‍ട്‌സ് വിംഗ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.