Uncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തറിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം നാളെ അനാച്ഛാദനം ചെയ്യും

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തറിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം നാളെ അനാച്ഛാദനം ചെയ്യും.ഡിസംബര്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 6:30 ന് ബറാഹത്ത് മുഷൈറിബിലാണ് ചടങ്ങ്. എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-ന്റെ പ്രാദേശിക സംഘാടക സമിതി ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ ഫുട്‌ബോള്‍ ആരാധകരെയും പൊതുജനങ്ങളെയും ക്ഷണിച്ചു. ഔദ്യോഗിക ചിഹ്നത്തിന്റെ അനാച്ഛാദനം ടൂര്‍ണമെന്റിലേക്കുള്ള വഴിയിലെ സുപ്രധാന നാഴികക്കല്ലായിരിക്കുമെന്ന് എല്‍ഒസി മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ അല്‍ കുവാരി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!