Uncategorized
കത്താറയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ പ്രദര്‍ശനം തുടങ്ങി
ദോഹ: കത്താറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന് 45 പെയിന്റിംഗുകള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ആര്‍ക്കിടെക്ചറല്‍ ഡിസൈനിന്റെ പ്രദര്‍ശനം തുടങ്ങി.
ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയുടെ നേതൃത്വത്തില്‍ കത്താറ ജനറല്‍ മാനേജര്‍ പ്രൊഫ. ഖത്തര്‍ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഖാലിദ് അഹമ്മദ് മുബാറക് അല്‍ നാസര്‍, സംഘടനയിലെ നിരവധി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് .
ബില്‍ഡിംഗ് 18 ലാണ് പ്രദര്‍ശനം നടക്കുന്നത്, ജൂലൈ 9 വരെ നീണ്ടുനില്‍ക്കും.