Uncategorized

ഹമദ് പോര്‍ട്ട് വിസിറ്റേഴ്സ് സെന്റര്‍ ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കും


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ നാവിക പാരമ്പര്യത്തിന്റെ നേര്‍കാഴ്ചയൊരുക്കുന്ന ഹമദ് പോര്‍ട്ട് വിസിറ്റേഴ്സ് സെന്റര്‍ ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കുമെന്ന് പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തര്‍ അറിയിച്ചു.
ശനി മുതല്‍ വ്യാഴം വരെ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരേയും വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 1 മണി മുതല്‍ വൈകുന്നേരം 7 മണിവരെയുമാണ് സെന്റര്‍ പ്രവര്‍ത്തിക്കുക.

എല്ലാ സന്ദര്‍ശകരും https://visitorscenter.mwani.com.qa #MwaniQatar എന്ന ലിങ്ക് വഴി സന്ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നത് മവാനി ഖത്തര്‍ ഓര്‍മിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!