Uncategorized

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനേഴാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ സെപ്തംബറില്‍ പുറത്തിറങ്ങും

ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനേഴാമത് പതിപ്പ് കൂടുതല്‍ പുതുമകളോടെ സെപ്തംബറില്‍ പുറത്തിറങ്ങും . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അയ്യായിരം പേര്‍ക്ക് ഡയറക്ടറിയില്‍ ബിസിനസ് കാര്‍ഡ് എന്‍ട്രി സൗജന്യമാണ്.
സൗജന്യ കാര്‍ഡ് എന്‍ട്രിക്കും പരസ്യങ്ങള്‍ക്കും 55099389, 70413304 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഡയറക്ടറിക്ക് അമേരിക്ക, യു.കെ. ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്കുള്ള യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം അവാര്‍ഡ് നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും നേരിട്ട് ബന്ധപ്പെടുത്തുകയും മികച്ച ബിസിനസിന് അവസരമൊരുക്കുകയും ചെയ്യുന്ന നൂതന സംരംഭമാണ്. കഴിഞ്ഞ 17വര്‍ഷമായി ഖത്തറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഇന്തോ ഗള്‍ഫ് ബിസിനസ് പ്രോല്‍സാഹിപ്പിക്കുന്ന സംരംഭം എന്ന നിലക്കും ശ്രദ്ധേയമാണ്.

Related Articles

Back to top button
error: Content is protected !!