Breaking NewsUncategorized
ഖത്തറില്‍ നൂതന ട്രാഫിക് മോണിറ്ററിംഗ് റഡാര്‍ സംവിധാനങ്ങള്‍ സജ്ജം, ജാഗ്രത വേണം

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നൂതന ട്രാഫിക് മോണിറ്ററിംഗ് റഡാര്‍ സംവിധാനങ്ങള്‍ സജ്ജംമാണ്. അതിനാല്‍ വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത വേണം. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സംബന്ധിച്ച നിയമലംഘനങ്ങള്‍ നിരീക്ഷിക്കാനാണ് പുതിയ ട്രാഫിക് മോണിറ്ററിംഗ് റഡാര്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയും നിങ്ങളെയും റോഡില്‍ മറ്റുള്ളവരെയും സംരക്ഷിക്കുകയും ചെയ്യുക.
പുതിയ സംവിധാനം ആഗസ്ത് 27 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. സപ്തംബര്‍ 3 മുതലാണ് നിയമലംഘനങ്ങള്‍ പിടികൂടുക.