Uncategorized

റിസര്‍ച്ച് ആന്റ് പബ്‌ളിക്കേഷന്‍ എത്തിക്‌സ് പഞ്ച ദിന ശില്‍പശാല സമാപിച്ചു

ദോഹ. കാലിക്കറ്റ് യൂണിവേര്‍സിറ്റി ലൈബ്രേറിയന്‍ ഡോ. അബ്ദുല്‍ അസീസ് ടിഎ യുടെ റിട്ടയര്‍മെന്റിനോടനുബന്ധിച്ച് സിഎച്ച്.മുഹമ്മദ് കോയ ലൈബ്രറിയും കേരള ലൈബ്രറി അസോസിയേഷന്‍ കോഴിക്കോട് മേഖലയും സംയുക്തമായി സംഘടിപ്പിച്ച റിസര്‍ച്ച് ആന്റ് പബ്‌ളിക്കേഷന്‍ എത്തിക്‌സ് പഞ്ച ദിന ശില്‍പശാല സമാപിച്ചു. യൂണിവേര്‍സിറ്റിയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലും റിസര്‍ച്ച് സെന്ററുകളിലും ഗവേഷണം നടത്തുന്ന നാല്‍പത്തി രണ്ട് ഗവേഷകരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.
കേരള ലൈബ്രറി അസോസിയേഷന്‍ കോഴിക്കോട് മേഖല പ്രസിഡണ്ട് ഡോ.ശ്യാമിലി, യൂണിവേര്‍സിറ്റി ലൈബ്രേറിയന്‍ ഡോ. അബ്ദുല്‍ അസീസ് ടിഎ, ഡയറക്ടര്‍ ഓഫ് റിസര്‍ച്ചും പ്രൊ വൈസ് ചാന്‍സിലറുമായ ഡോ. എം. നാസര്‍ അസിസ്റ്റന്റ് ലൈബ്രേറിയന്‍മാരായ ഡോ.വിനോദ് വി.എം, ജംഷീര്‍ എന്‍.പി, ഡോ. കെ.എം അനില്‍, കെ.ശ്രീലത, പ്രശാന്ത് എം, ഡോ. റീഷ , മനു സി, ഡോ.വിമല്‍ കുമാര്‍, ഡോ.മിനി മോള്‍, ഡോ. എം.ടി. രമേശന്‍, ഡോ. ബാബുരാജന്‍ പിപി , ജാബിര്‍.കെ, ഡോ. ലോവല്‍മാന്‍ പി തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്നലെ നടന്ന സമാപന ചടങ്ങില്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് യൂണിവേര്‍സിറ്റി ലൈബ്രേറിയന്‍ ഡോ. അബ്ദുല്‍ അസീസ് ടിഎ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അസിസ്റ്റന്റ് ലൈബ്രേറിയന്‍മാരായ ഡോ.വിനോദ് വി.എം, ജംഷീര്‍ എന്‍.പി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!