ഐ.എം.എ റഫീഖിനെ ഓര്‍ത്തും നന്മകള് പങ്കുവെച്ചും ഖത്തര്‍ മലയാളികള്‍
ദോഹ: ബുധനാഴ്ച അന്തരിച്ച മുതിര്‍ന്ന പ്രവാസി മധ്യമ പ്രവര്‍ത്തകനും കേരള ശബ്ദം, വീക്ഷണം ദോഹ റിപ്പോര്‍ട്ടറുമായ ഐ.എം.എ റഫീഖിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു. ഐ.ഐ.സി.സി കാഞ്ചാനി ഹാളില്‍ നടന്ന ‘ഐ.എം.എം ഓര്‍മയില്‍’ അനുസ്മരണ പരിപാടിയില്‍ ഖത്തറിലെ ബഹുമുഖ മേഖലകളിലെ വ്യക്തികള്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകനും, പൊതു പ്രവര്‍ത്തകനും എന്ന നിലയില്‍ പ്രവാസികള്‍ക്കിടയില്‍ സജീവമായിരുന്ന ഐ.എം.എ റഫീഖിന്റെ നിര്യാണം നികത്താനാവാത്ത വേര്‍പാടാണെന്ന് അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.
ചെറുപ്പകാലത്ത് സ്വന്തം വൃക്ക പകുത്തു നല്‍കിയും, പ്രവാസലോകത്ത് തൊഴില്‍ തിരക്കിനിടയില്‍ സജീവ മാധ്യമ പ്രവര്‍ത്തകനായി നിറഞ്ഞു നിന്നും, നിരവധി പ്രവാസികളുടെ വിഷയങ്ങളില്‍ ഇടപെട്ട് അര്‍ഹരായവരിലേക്ക് സഹായങ്ങള്‍ നല്‍കിയും വ്യക്?തിമുദ്ര പതിപ്പിച്ച ഐ.എം.എ റഫീഖിന്റെ പ്രവര്‍ത്തനങ്ങളെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നല്ലവാക്കുകളിലൂടെ ഓര്‍ത്തെടുത്തു. കാഞ്ചാനി ഹാളിലെ നിറഞ്ഞ സദസ്സില്‍ ഖത്തറിലെ സാമൂഹ്യ, സാംസ്കാരിക, സംഘടനാ കൂട്ടായ്മകളുടെ നേതാക്കളെല്ലാം ഒന്നിച്ചിരുന്നു.
ഒരുമിനിറ്റ് മൗനം ആചരിച്ച് ആരംഭിച്ച ചടങ്ങിന് ഐ.എം.എഫ് പ്രസിഡന്റ് ഫൈസല്‍ ഹംസ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ ഐ.എം.എ റഫീഖ് അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുല്‍ റഹ്ാന്‍, മുന്‍ ഐ.എസ്.സി പ്രസിഡന്റി ഡോ. മോഹന്‍ തോമസ്, മുന്‍ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാന്‍, ഐ.സി.ബി.എഫ് ഉപദേശക സമിതി ചെയര്മാന് എസ്.എ.എം ബഷീര്‍, കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാകോസ്, കെ.വി ബോബന് (ഐ.സി.ബി.എഫ്), ജലീല്‍ (സംസ്കൃതി), ഹൈദര്‍ ചുങ്കത്തറ (ഇന്‍കാസ്), നിഹാദ് അലി (ഐ.എസ്.സി), മന്‍സൂര്‍ മൊയ്തീന് (കെ.ബി.എഫ്), അജിമോന് (യുവകലാസാഹിതി), മഷ്ഹൂദ് തിരുത്തിയാണ് (ഡോം ഖത്തര്‍), റഹിം ഓമശ്ശേരി (ഗള്‍ഫ് മാധ്യമം-മീഡിയ വണ്‍ എക്സി. കമ്മിറ്റി ചെയര്മാന്), കെ.കെ ഉസ്മാന് (ഇന്‍കാസ്), സുനില്‍ കുമാര്‍ (ലോകകേരള സഭ അംഗം), അബ്ദുല്‍ റഊഫ് കൊണ്ടോട്ടി (ഐ.സി.ബി.എഫ്), സ്മിത ദീപു (യുണീഖ്), അബ്ദുല്‍ ഗഫൂര്‍ (തൃശൂര്‍ ജില്ലാ സൗഹൃദവേദി), ശ്രീജിത്ത് (ഫ്രണ്ട്സ് ഓഫ് തിരൂര്‍), ഫെമിന (ഇവന്റോസ്), കോയ കൊണ്ടോട്ടി, വിനോദ്, ഐ.എം.എ അബ്ദുല്ല, മുന്‍ ഐ.എം.എഫ് ഭാരവാഹികളായ അഹമ്മദ് കുട്ടി അര്‍ളയില്‍, പ്രദീപ് മേനോന്, റഈസ് അഹമ്മദ്, മുഹമ്മദ് അല്‍താഫ്, നിഷാദ് ഗുരുവായൂര്‍, മാധ്യമ പ്രവര്‍ത്തകരായ ഷഫീഖ് അറയ്ക്കല്‍, ഒ.കെ പരുമല, ആര്.ജെ അപ്പുണ്ണി, നൗഷാദ്, പി.വി നാസര്‍ എന്നിവര്‍ സംസാരിച്ചു.
ഐ.എം.എഫ് സെക്രട്ടറി ആര്‍ജെ രതീഷ് അനുശോചന പരിപാടി നിയന്ത്രിച്ചു. ട്രഷറര്‍ കെ. ഹുബൈബ് നന്ദി പറഞ്ഞു.