Uncategorized
എ എഫ് സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 25% ഗാസയിലെ ഫലസ്തീനികള്‍ക്കായി നല്‍കുമെന്ന് അല്‍ സദ്ദ് ക്‌ളബ്ബ്
അമാനുല്ല വടക്കാങ്ങര
ദോഹ: ജോര്‍ദാനിലെ അല്‍-ഫൈസാലിക്കെതിരായ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 25% ഗാസയിലെ ഫലസ്തീനികള്‍ക്കായി നല്‍കുമെന്ന് അല്‍ സദ്ദ് ക്ലബ് പ്രഖ്യാപിച്ചു.
ഈ തുക ഖത്തര്‍ റെഡ് ക്രസന്റിന്റെ ഫലസ്തീന്‍ റിലീഫ് കാമ്പെയ്നിന് സംഭാവന നല്‍കുമെന്ന് ഫുട്‌ബോള്‍ ക്ലബ് അതിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചു.
മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഇന്ന് ഒക്ടോബര്‍ 16 മുതല്‍ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലും വില്ലാജിയോയിലുള്ള ഔദ്യോഗിക സ്റ്റോറിലും ലഭ്യമാണ്. ഒക്ടോബര്‍ 23 നാണ്
മത്സരം