Uncategorized

തൃശൂര്‍ ജില്ലാ സൗഹൃദ വേദി വനിതാകൂട്ടായ്മ കുട്ടികള്‍ക്കായി ‘കളിയും കാര്യവും’ വിനോദ,ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ദോഹ.തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി വനിതാ കൂട്ടായ്മ ടാക്ക് ഖത്തര്‍ ഹാളില്‍ വെച്ച് ‘കളിയും കാര്യവും’ എന്ന പേരില്‍ വിനോദവും ബോധവല്‍ക്കരണവും ഇഴ ചേര്‍ത്തു കൊണ്ട് വ്യത്യസ്തമായ രീതിയില്‍ കെ ജി മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കായി ശിശുദിനാഘോഷം സംഘടിപ്പിച്ചു .

ഉച്ചതിരിഞ്ഞ് 4 മണി മുതല്‍ വൈകീട്ട് 6.30 വരെ നീണ്ടു നിന്ന പരിപാടിയില്‍ 60 ഓളം കുട്ടികളും രക്ഷിതാക്കളും അടക്കം 100 ഓളം പേര്‍ പങ്കെടുത്തു . വനിതാകൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ റജീനസലിം അധ്യക്ഷത വഹിച്ചു. വേദി പ്രസിഡണ്ട് അബ്ദുള്‍ ഗഫൂര്‍ ഉല്‍ഘാടനം ചെയ്തു. വേദി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അബ്ദുള്‍ റസാഖ് ,വേദി ട്രഷറര്‍ മുഹമ്മദ് റാഫി, ടാക്ക് ഡയറക്ടര്‍ ജയാനന്ദന്‍ , വനിതാകൂട്ടായ്മ ഫസ്റ്റ് ചെയര്‍പേഴ്‌സന്‍ രേഖപ്രമോദ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

തുടര്‍ന്ന് നടന്ന രസകരമായ കളികളിലൂടെയുള്ള ബോധവല്‍ക്കരണ പരിപാടിക്ക് ശ്രീകല ജിനന്‍ നേതൃത്വം നല്‍കി.

വനിതാ കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കണ്‍വീനര്‍ ശ്രീമതി: ഹന്‍സ ഷറഫ് , വൈസ് ചെയര്‍പേഴ്‌സണ്‍ ജയശീ ജയാനന്ദ് , ജോയിന്റ് കണ്‍വീനര്‍ റസിയ ഉസ്മാന്‍,സുബൈറസഗീര്‍, ഫാത്തിമ റസാക്ക്,സെമി നൗഫല്‍ എന്നിവരും വനിതാ കൂട്ടായ്മ കൗണ്‍സിലേഴ്‌സും പൂര്‍ണ്ണ പിന്തുണയേകി .

കുമാരി അമല്‍ ആയിഷ അവതാരികയായി പരിപാടികള്‍ നിയന്ത്രിച്ചു. വനിതാ കൂട്ടായ്മ ചില്‍ഡ്രന്‍സ് കോര്‍ഡിനേറ്റര്‍ റംഷിദ ബദറുദ്ദീന്‍ സ്വാഗതവും വനിതാ കൂട്ടായ്മ റിസീവര്‍ ഫ്യൂജി സലീഷ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!