Breaking NewsUncategorized
ചരക്ക് എന്‍ട്രി, എക്സിറ്റ് നടപടിക്രമങ്ങള്‍ ലളിതമാക്കാനൊരുങ്ങി ഖത്തര്‍ കസ്റ്റംസ്
ദോഹ: നദീബ് സിസ്റ്റത്തില്‍ കസ്റ്റംസ് വാല്യൂ പ്രോഗ്രാം വികസിപ്പിക്കുന്നതിനും കസ്റ്റംസ് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ പോളിസീസ് ആന്‍ഡ് കസ്റ്റംസ് പ്രൊസീജേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തിക്കുന്നതായി കസ്റ്റംസ് നടപടിക്രമങ്ങള്‍ വകുപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു.
”രാജ്യത്ത് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കസ്റ്റംസ് സാഹചര്യങ്ങള്‍ക്കുമായി കസ്റ്റംസ് നടപടിക്രമങ്ങള്‍ വികസിപ്പിക്കുന്നതിനും ലളിതമാക്കുന്നതിനും കസ്റ്റംസ് നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും വകുപ്പ് പ്രവര്‍ത്തിക്കുന്നു.
‘കൂടാതെ, ചരക്കുകള്‍ക്കായുള്ള പ്രീ-ക്ലിയറന്‍സ് പ്രോഗ്രാം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും വകുപ്പ് ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.