Uncategorized

ഖത്തര്‍ സംസ്‌കൃതി സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌ക്കാരം ഇംഗ്ലണ്ടില്‍ നിന്നുള്ള മലയാളി എഴുത്തുകാരി ലിന്‍സി വര്‍ക്കിക്ക് സമ്മാനിച്ചു

ദോഹ. ഖത്തര്‍ സംസ്‌കൃതി സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌ക്കാരം ഇംഗ്ലണ്ടില്‍ നിന്നുള്ള മലയാളി എഴുത്തുകാരി ലിന്‍സി വര്‍ക്കിക്ക് സമ്മാനിച്ചു. ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി വൈസ് പ്രസിഡന്റ് മനാഫ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. ജൂറി ചെയര്‍മാന്‍ ടി ഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ കെ ജലീല്‍ അവാര്‍ഡ് ജേത്രി ലിന്‍സി വര്‍ക്കിക്ക് ഫലകവും വൈസ് പ്രസിഡന്റ് മനാഫ് ആറ്റുപുറം ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ഖത്തര്‍ സംസ്‌കൃതി സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌ക്കാര കമ്മിറ്റി കണ്‍വീനര്‍ ബിജു പി മംഗലം, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ കെ ജലീല്‍ സ്വാഗതവും സംസ്‌കൃതി സെക്രട്ടറി സാള്‍ട്‌സ് സാമുവല്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!