Breaking News

അഫ്ഗാന്‍ വ്യോമാതിര്‍ത്തി അടച്ചത് ഖത്തര്‍-ഇന്ത്യ വിമാനങ്ങളെ ബാധിക്കില്ല

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : അഫ്ഗാനിസ്ഥാനിലെ വ്യോമമേഖല അടച്ച് പൂട്ടിയത് ഖത്തര്‍ – ഇന്ത്യ വിമാനങ്ങളെ ബാധിക്കില്ലെന്ന് പ്രമുഖ ഇന്ത്യന്‍ ഏവിയേഷന്‍ അനലിസ്റ്റ് അശ്വിനി പാട്‌നിസിനെ ഉദ്ദരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ നിന്ന് ഇറാനിയന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വിമാനം ബിക്കാനീറിന് മുകളിലൂടെ പറന്ന് കറാച്ചി വ്യോമമേഖലയിലേക്ക് പറക്കുന്നു. ബന്ദര്‍ അബ്ബാസിന് ചുറ്റും നിന്ന് വിമാനം ദോഹയിലേക്ക് പ്രവേശിക്കുന്നു. മുംബൈയില്‍ നിന്നുള്ള വിമാനങ്ങളുടെ കാര്യത്തില്‍, വിമാനം അറബിക്കടലിനു മുകളിലൂടെ പുറപ്പെട്ട്, ഒമാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് യുഎഇ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് ദോഹയിലും എത്തും.

അതുപോലെ, ദക്ഷിണേന്ത്യന്‍ നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ചെന്നൈ, ബെംഗളൂരു, മംഗലാപുരം, ഹൈദരാബാദ്, പടിഞ്ഞാറന്‍ ഇന്ത്യയിലെ ഗോവ എന്നിവിടങ്ങളിലേക്കുള്ള ഫ്‌ളൈറ്റുകളെ അഫ്ഗാന്‍ വ്യോമാതിര്‍ത്തിയിലെ പ്രതിസന്ധി ബാധിക്കില്ല. ഖത്തര്‍ എയര്‍വേയ്സ് കൂടാതെ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ്, വിസ്താര തുടങ്ങിയ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഖത്തറിനും വിവിധ ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയില്‍ സര്‍വ്വീസ് നടത്തുന്നു

Related Articles

Back to top button
error: Content is protected !!