Uncategorized
അഗ്രിടെകില്‍ 150 കരാറുകള്‍ ഒപ്പിട്ടു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്നലെ ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ച എട്ടാമത് അഗ്രികള്‍ചറല്‍ എക്സിബിഷനില്‍ വിവിധ സ്ഥാപനങ്ങളുമായി 150 കരാറുകളില്‍ ഒപ്പുവെച്ചതായി സംഘാടകര്‍ അറിയിച്ചു.
രാജ്യത്തിന്റെ കാര്‍ഷിക വളര്‍ച്ചയും പുരോഗതിയും പ്രോല്‍സാഹിപ്പിക്കുന്നതിനായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ 42 രാജ്യങ്ങളില്‍ നിന്നായി 200 ലധികം എക്‌സിബിറ്റര്‍മാര്‍ പങ്കെടുത്തു.
ഒമ്പതാമത് അഗ്രിടെക് 2022 മാര്‍ച്ച് 22 മുതല്‍ 26 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.