Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . ബനു ഹാജിര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലം ഉണ്ണിക്കുളം പഞ്ചായത്ത് കരിയാത്തന്‍ കാവ് സ്വദേശി ചീപ്പാറ അബ്ദുല്‍ മജീദ് (62) ആണ് താമസ സ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. റസീനയാണ് ഭാര്യ. മക്കള്‍ : അഫ്‌സന,ആദില്‍ എന്നിവര്‍ മക്കളാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് 7.25 നുള്ള ഖത്തര്‍ എയര്‍വേസില്‍ മൃതദേഹം കോഴിക്കോടേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു