Uncategorized

അബൂ സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിലെ വ്യോമ, ജല, കര അതിര്‍ത്തികള്‍ തുറന്നതിനു പിന്നാലെ അബു സംറ ബോര്‍ഡര്‍ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് രംഗത്ത്

ഖത്തറിലെ നിലവിലെ കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ അബു സംറ അതിര്‍ത്തി കടന്നുവരുന്നവര്‍ക്ക് ബാധകമാകുമെന്ന് ഖത്തര്‍ സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അബു സംറ അതിര്‍ത്തി വഴി ഖത്തറിലേക്ക് വരുന്ന എല്ലാവരും യാത്രയുടെ 72 മണിക്കൂറില്‍ കൂടാത്ത സമയത്ത് കോവിഡ് പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടണം. ഡിസ്‌കവര്‍ ഖത്തര്‍ വഴി ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യണം. മൊബൈലില്‍ ഇഹ് തിറാസ് ഡൗണ്‍ ലോഡ് ചെയ്യുകയും ഹോട്ടല്‍ ക്വാറന്റൈനിലുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതിനുള്ള ഔദ്യോഗിക പ്രതിജ്ഞ ഒപ്പിടുകയും വേണം.

ഖത്തറില്‍ നിന്നും അബൂ സംറ അതിര്‍ത്തി കടന്ന് പോകുന്നവര്‍ തിരിച്ചുവരുമ്പോഴത്തേക്കുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്താണ് യാത്ര ചെയ്യേണ്ടത് എന്നിവയാണ് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍.

കോവിഡ് സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപടിക്രമങ്ങളിലും മാറ്റങ്ങളുണ്ടാകുമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് വ്യക്തമാക്കി

Related Articles

155 Comments

  1. How do I know who my husband or wife is chatting with on WhatsApp, then you are already looking for the best solution. Eavesdropping on a phone is much easier than you realize. The first thing to install a spy application on your phone is to get the target phone.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!