പ്രവാസി വെല്‍ഫെയര്‍ മണ്ഡലം ഇഫ്താര്‍ മീറ്റ്
ദോഹ. പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം കൊയിലാണ്ടി, കുറ്റ്യാടി മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം ഇഫ്താറില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് മുഖ്യപ്രഭാഷണം നടത്തി. തുല്യതയിലും നീതിയിലും ഊന്നിയുള്ള സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പേരാണ് ഇന്ത്യ എന്നും സ്വാതന്ത്ര്യ സമര മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കേണ്ടത് ഇന്ന് ഓരോ പൗരന്റെയും അനിവാര്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആരിഫ് സി.കെ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹാമിദ് മുനാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കുറ്റ്യാടി മണ്ഡലം സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള റമദാന് സന്ദേശം നല്കി. മണ്ഢലം ആക്ടീംഗ് പ്രസിഡണ്ട് ഹബീബുറഹ്മാന്, അദ്ധ്യക്ഷത വഹിച്ചു. മണ്ഢലം ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് വായേരി, റിയാസ് കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി യാസര്‍ ടി.കെ, ഹാരിസ്, ഷമീമ, ഫാരിസ് എം എന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.