ഇന്‍കാസ് മെഗാ ഇഫ്താര്‍ ശ്രദ്ധേയമായി
ദോഹ.ഇന്‍കാസ് ഖത്തര്‍ അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സംഘാടക മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായി . ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ മനം കവര്‍ന്ന ഒരു സമൂഹ നോമ്പ് തുറക്കാണ് കഴിഞ്ഞ ദിവസം അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയം സാക്ഷിയായത്. ഖത്തര്‍ പ്രവാസ ലോകത്തെ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ദോഹ അല്‍ അറബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ മുവ്വായിരത്തോളം പേര് പങ്കെടുത്തു.
ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളുടെയും വ്യത്യസ്ഥ സംഘടനാ നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ഇന്‍കാസ് ഇഫ്താര്‍ സംഗമം ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് എ.പി മണികണഠന് റമദാന് സന്ദേശം നല്കി. വിശപ്പിന്റെ പ്രയാസം ഏവരെയും ബോധ്യപ്പെടുത്തുകയും അതിലൂടെ ത്യാഗത്തിന്റെയും പരസ്പര സഹായത്തിന്റെയും ആവശ്യകത നമ്മെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന റമദാന് പാവപ്പെട്ടവനെ ചേര്‍ത്തു നിര്‍ത്താനും ആഹ്വാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍, ഖത്തര്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍, ഹെഡ് ഓഫ് ചാന്‍സലര്‍ വൈഭവ് തന്‍ണ്ടാലെ , ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്, ഐസിസി ജന സെക്രട്ടറി മോഹന്‍ കുമാര്‍, ഐ സി സി വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യ ഹെബ്ബഗലു,ഐ സി ബി എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി തുടങ്ങിയ വിവിധ അപക്സ് ബോഡി ഭാരവാഹികളും ഖത്തറിലെ സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
ഇന്‍കാസ് മുഖ്യ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകൂറ്റ്, ഇന്‍കാസ് സീനിയര്‍ നേതാവ് കെ കെ ഉസ്മാന്, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ അബ്രഹാം കെ ജോസഫ് , പ്രദീപ് പിള്ള, വൈസ് പ്രസിഡണ്ടുമാരായ സി താജുദ്ധീന്‍, വി എസ് അബ്ദുറഹ്മാന്, മീഡിയ കോര്‍ഡിനേറ്റര്‍ സര്‍ജിത്ത് കുട്ടംപറമ്പത്ത് തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി -ജില്ലാ ഭാരവാഹികളും വനിതാ -യൂത്ത് വിംഗ് നേതാക്കളും സംഗമത്തിന് നേൃത്വം നല്കി.
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തൂവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന് തോമസ് നന്ദിയും പറഞ്ഞു.