![](https://internationalmalayaly.com/wp-content/uploads/2024/04/SUHOOR-1.jpg)
വേള്‍ഡ് മലയാളി ഫെഡറേഷന് ഖത്തര്‍ നാഷണല്‍ കൗണ്‍സില്‍ സുഹൂര്‍ സംഗമം സംഘടിപ്പിച്ചു
ദോഹ. വേള്‍ഡ് മലയാളി ഫെഡറേഷന് ഖത്തര്‍ നാഷണല്‍ കൗണ്‍സില്‍ സുഹൂര്‍ സംഗമം സംഘടിപ്പിച്ചു. ദോഹ മാര്‍സ് ഹാളില്‍ വെച്ചു നടന്ന പരിപാടിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് ഖത്തര്‍ മെമ്പേഴ്സും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നാഷണല്‍ കോര്‍ഡിനേറ്റര്‍ അജാസ് അലി സ്വാഗതം പറയുകയും,അലി അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.165 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷനെ കുറിച്ച് ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം വിശദീകരിക്കുകയും , ഗ്ലോബല്‍ ഹെല്‍ത്ത് ഫോറം കോര്‍ഡിനേറ്റര്‍ ഡോ. ഷിബു,മിഡില്‍ ഈസ്റ്റ് റീജിയന് ജനറല്‍ സെക്രട്ടറി രുഷാര, വൈസ് പ്രസിഡന്റ് സുനില്‍ മാധവന്, ഖത്തര്‍ പേട്രന്‍ ഹമീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഖത്തര്‍ നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന് നന്ദി പറഞ്ഞു.
ഖത്തറില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ പ്രശസ്ത ഗസല്‍ ഗായിക അല്‍ക്ക അസ്ക്കറിനെ ആദരിച്ചു.
പ്രവാസി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്താന്‍ പോകുന്ന കവിതാലാപന മത്സരമായ ‘മധുരം മലയാളം ‘ പ്രോഗ്രാമിന്റെ പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു.