വിവിധ രംഗങ്ങളില്‍ ശ്രദ്ധേയരായ അംഗങ്ങളെ ആദരിച്ച് കൊഡാക്ക
ദോഹ. ഖത്തറില്‍ വസിക്കുന്ന കോട്ടയംകാരുടെ കലാ, കായിക, സാംസ്‌കാരിക കൂട്ടായ്മയായ കൊഡാക്ക വിവിധ രംഗങ്ങളില്‍ ശ്രദ്ധേയരായ അംഗങ്ങളെ ആദരിച്ചു.
കായിക മേഖലയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഖത്തറിലെ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ കായികാധ്യാപകന്‍ സ്റ്റീസണ്‍, സിനിമാ സംഗീത രംഗത്ത്, പ്രത്യേകിച്ച് ഗാനരചനയില്‍ തന്റേതായ ഇടം കണ്ടെത്തിയ കൊടാക്കയുടെ കള്‍ച്ചറല്‍ സെക്രട്ടറി ജിജോയ് ജോര്‍ജ്, ഗാര്‍ഡനിംഗില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ കൊഡാക്കയുടെ വനിതാ മുഖം നിസാ സിയാദ് എന്നിവരെയാണ് ആദരിച്ചത്.
ഡിപിഎസ് ഇന്ത്യന്‍ സ്‌കൂള്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വിവിധ രംഗങ്ങളില്‍ ശ്രദ്ധേയരായ അംഗങ്ങളെ ആദരിച്ചത്.