Uncategorized

മല്‍ഹാര്‍ 2024 ദി മലപ്പുറം ഹാര്‍മണി ജൂണ്‍ 18 ന് ഐസിസിയില്‍

ദോഹ: മലപ്പുറം ജില്ലാ പിറവി ദിനത്തോടനുബന്ധിച്ച് ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടി മല്‍ഹാര്‍ 2024 ജൂണ്‍ 18 ചൊവ്വാഴ്ച വൈകുന്നേരം നാല് മണി മുതല്‍ അബുഹമൂറിലെ ഐ സി സി അശോക ഹാളിള്‍ വെച്ച് നടക്കും.

പ്രവാസി ക്ഷേമ മേഖലകള്‍ ഉള്‍പ്പെടെയുള്ള മാനവിക സമഗ്ര വികസനത്തിന് ആക്കം കൂട്ടാന്‍ രൂപപ്പെട്ട ഖത്തറിലെ മലപ്പുറം ജില്ലയില്‍ നിന്നുമുള്ള പ്രവാസികളുടെ ആദ്യ കൂട്ടായ്മ ആണ് ഡയസ്‌പോറ ഓഫ് മലപ്പുറം – ഡോം ഖത്തര്‍.

2020 നവംബറിലാണ് സംഘടന ഔദ്യോഗികമായി നിലവില്‍ വന്നത്.

ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ കെപി. രാമനുണ്ണി മുഖ്യ അതിഥിയായി പങ്കെടുക്കും. ഖത്തറിലെ പ്രവാസത്തിലുള്ള മലപ്പുറം ജില്ലയിലെ സീനിയര്‍ പ്രവാസികളെ ഇതേ വേദിയില്‍ ആദരിക്കുന്നു എന്നത് ഈ പരിപാടിയുടെ പ്രത്യേകതയാണ്. കൂടാതെ നയനമനോഹരങ്ങളായ നിരവധി കലാ പ്രകടനങ്ങളും കൊല്ലം ഷാഫി നയിക്കുന്ന ഇശല്‍ വിരുന്നും പരിപാടിയുടെ സവിശേഷതകളാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍, ജനറല്‍ സെക്രട്ടറി മൂസ താനൂര്‍, ട്രഷറര്‍ രതീഷ് കക്കോവ്, ചീഫ് അഡൈ്വസര്‍ മശ്ഹൂദ് തിരുത്തിയാട്, പ്രോഗ്രാം ഡയറക്ടര്‍ അബി ചുങ്കത്തറ, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സിദ്ദിഖ് ചെറുവല്ലൂര്‍, ഫിനാന്‍സ് ചെയര്‍മാന്‍ സിദ്ദിഖ് വാഴക്കാട്, മീഡിയ ചെയര്‍മാന്‍ നൗഫല്‍ കട്ടുപ്പാറ, സെക്രട്ടറി സൗമ്യ പ്രദീപ്, വനിതാ വിംഗ് ജനറല്‍ കണ്‍വീനര്‍ ഷംല ജഹ്ഫര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!