Archived ArticlesUncategorized

പി എസ് ജി നാലാമത്തെ കിറ്റ് പുറത്തിറക്കി; ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ സ്റ്റോര്‍ തുറന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി) പുതുതായി പുറത്തിറക്കിയ പിഎസ്ജി ജോര്‍ദാന്‍ 22/23 കിറ്റ് ഖത്തറില്‍ ലഭ്യമാകുമെന്ന് അറിയിച്ചു.ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ (എച്ച്‌ഐഎ) അവാര്‍ഡ് നേടിയ ഖത്തര്‍ ഡ്യൂട്ടി ഫ്രീ എംപോറിയത്തിലെ ഏറ്റവും പുതിയ സ്റ്റോറില്‍ കിറ്റ് അവതരിപ്പിക്കുമെന്ന് ഫ്രഞ്ച് ടീം അറിയിച്ചു.

എച്ച്‌ഐഎയിലെ പുതിയ ഔദ്യോഗിക പിഎസ്ജി സ്റ്റോറില്‍ റെഡി ടു വെയര്‍ ടീം ജഴ്സികള്‍, ഹെഡ്വെയര്‍, ആക്സസറികള്‍, നൈക്ക്, ജോര്‍ദാന്‍ ടീംവെയര്‍, എന്നിവയുടെ വിപുലമായ ഉല്‍പ്പന്ന ശേഖരം അവതരിപ്പിക്കുന്നു.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് ഹാളിന്റെ ഗ്രാന്‍ഡ് ഫോയറില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റോര്‍, ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ആരാധകര്‍ക്കും യാത്രക്കാര്‍ക്കും അനുയോജ്യമായ സ്റ്റോപ്പായി മാറുന്നു.

പുതിയ കിറ്റ് വെളിച്ചത്തിന്റെ നഗരമായ പാരീസിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു, പാര്‍ക്ക് ഡെസ് പ്രിന്‍സസിലെ വലിയ ഗെയിമുകളുടെ രാത്രികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കിറ്റിന്റെ കറുപ്പ് നിറം.

കിറ്റിലെ ക്രോസ് ചെയ്ത മഞ്ഞ രശ്മികള്‍ ഫ്രഞ്ച് തലസ്ഥാനത്തിന്റെ ഏറ്റവും മികച്ച സ്മാരകമായ ഈഫല്‍ ടവറിനെ പ്രതിഫലിപ്പിക്കുന്നതാണ്, അത് ക്ലബ്ബിന്റെ ചിഹ്നത്തെ അഭിമാനത്തോടെ അലങ്കരിക്കുന്നു.

Related Articles

Back to top button
error: Content is protected !!