ഇന്‍കാസ് ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദോഹ. ഇന്‍കാസ് ഖത്തര്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ജനറല്‍ ബോഡി മീറ്റിങ്ങും പുതിയ കമ്മിറ്റി പ്രഖ്യാപനവും ജൂണ്‍ 13 വ്യാഴാഴ്ച ഐസിസി മുംബൈ ഹാളില്‍ നടന്നു.
യോഗത്തില്‍ ഹനീഫ ചാവക്കാട് ആധ്യക്ഷത വഹിച്ചു. ഇന്‍കാസ് സീനിയര്‍ നേതാവ് എ പി മണികണ്ഠന്‍ യോഗം ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഉല്ലാസ് ടി. വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ആയ സി. താജുദ്ധീന്‍. ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ബഷീര്‍ തുവാരിക്കല്‍, എബ്രഹാം ജോസഫ്, ഈപ്പച്ചന്‍, റഷീദ് പി ഖാലിദ് , ദീപക് എന്നിവര്‍ സംസാരിച്ചു .
പുതിയ ഭാരവാഹികളായി പ്രസിഡന്റ് പ്രേംജിത് കെ. വി , സെക്രട്ടറി ഉല്ലാസ് ടി. വി, ട്രഷറര്‍ റഫീഖ് അബു എന്നിവരെയും, സീനിയര്‍ വൈസ് പ്രസിഡന്‍ഡായി ഹനീഫ ചാവക്കാട്, വൈസ് പ്രസിഡന്റ്‌റുമാരായി മഞ്ജുനാഥ് അനസ് സലാം, നജീബ് അബൂബക്കര്‍, ഷിഹാബ് വലിയകത്ത് എന്നിവരെയും സെക്രട്ടറിമാരായി അഷ്റഫ് ചെമ്മാപിള്ളി ,അഷ്റഫ് എം. കെ, എല്‍ജോ ജോണ്‍, റംഷാദ് പി മൊയ്ദുട്ടി, റംഷിത ബദറുദ്ധീന്‍ എന്നിവരെയും തിരഞ്ഞെടുത്തു.