Uncategorized

പ്രഥമ ഫിഫ അറബ് കപ്പ് 2021 വന്‍ വിജയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രഥമ ഫിഫ അറബ് കപ്പ് ഖത്തര്‍ 2021 വന്‍ വിജയകരമായതായി സംഘാടകര്‍. അടുത്ത വര്‍ഷം ദോഹയില്‍ നടക്കാനിരിക്കുന്ന ഫിഫ 2022 ലോക കപ്പിന്റെ മുന്നോടിയായി ലോകോത്തര സ്‌റ്റേഡിയങ്ങളില്‍ നടന്ന അറബ് കപ്പ് മല്‍സരങ്ങള്‍ ജനപങ്കാളിത്തത്തിലും സംഘാടക മികവിലും ശ്രദ്ധിക്കപ്പെട്ടു.

ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ മൊത്തം 476,000 ടിക്കറ്റുകളാണ് വിറ്റത്. ഈജിപ്തും അള്‍ജീരിയയും തമ്മിലുള്ള മത്സരത്തിനാണ് ഗ്രൂപ്പ് മല്‍സരങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത്. സെമി-ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്കും വലിയ ഡിമാന്റാണ് അനുഭവപ്പെടുന്നത്. മിക്ക ക്‌ളാസുകളിലും ടിക്കറ്റുകള്‍ ഏതാണ്ട് വിറ്റു തീര്‍ന്ന അവസ്ഥയാണ് .

ഖത്തറും യു. എ. ഇയും തമ്മില്‍ നടന്ന സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്കാണ് ഏറ്റവും കൂടുതലാളുകള്‍ കളികാണാനെത്തിയത്. കാല്‍പന്തുകളി മല്‍സരത്തില്‍ ഖത്തറിലെ എക്കാലത്തേയും റെക്കോര്‍ഡാണ് അല്‍ ബെയ്ത്ത് സ്‌റ്റേഡിയം സൃഷ്ടിച്ചത്. 63439 പേരാണ് വാശിയേറിയ ഈ മല്‍സരം കാണാന്‍ സ്റ്റേഡയത്തിലെത്തിയതെന്നാണ് കണക്ക്

ഫിഫ അറബ് കപ്പ് ഖത്തര്‍ 2021-ന്റെ പ്രാദേശിക സംഘാടക സമിതി ഇന്നലെ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നമ്പറുകളും സ്ഥിതിവിവരക്കണക്കുകളും വെളിപ്പെടുത്തിയത്.


16 ടീമുകള്‍ പങ്കെടുക്കുന്ന ഫിഫ അറബ് കപ്പ് ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഫിഫ) മേല്‍നോട്ടത്തില്‍ ഡിസംബര്‍ 18 വരെ തുടരും.

അറബ് കപ്പിലെ 32 ല്‍ 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതായും, സെമി ഫൈനലിലേക്ക് യോഗ്യത നേടിയ ഖത്തര്‍, ടുണീഷ്യ, ഈജിപ്ത്, അള്‍ജീരിയ.’ടീമുകളെ അഭിനന്ദിക്കുന്നതായും 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ജാസിം അല്‍ ജാസിം പറഞ്ഞു,

ഫിഫ അറബ് കപ്പ് ഖത്തര്‍ 2021 ഒരു അറബ് രാജ്യം സംഘടിപ്പിക്കുന്ന മഹത്തായ കായികമല്‍സരമാണെന്നും, അടുത്ത വര്‍ഷം ഖത്തര്‍ ലോകകപ്പിന്റെ ഏറ്റവും മികച്ച പതിപ്പ് സംഘടിപ്പിക്കുമെന്ന് ഉറപ്പാക്കാന്‍ ഈ പരീക്ഷണം പ്രയോജനപ്പെടുത്തുകയാണ് ഈ മല്‍സരത്തിന് ആതിഥ്യം വഹിക്കുന്നതിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഖത്തര്‍ 2022 ലെ ഫിഫ ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളില്‍ അല്‍ ബൈത്ത് സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം, അല്‍ തുമാമ സ്റ്റേഡിയം, സ്റ്റേഡിയം 974, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, അഹമ്മദ് ബിന്‍ അലി എന്നിവിടങ്ങളിലാണ് അറബ് കപ്പിന്റെ വിവിധ മല്‍സരങ്ങള്‍ നടന്നത്. അല്‍ ബൈത്ത് സ്റ്റേഡിയം, അല്‍ തുമാമ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവിടങ്ങളില്‍ സെമി ഫൈനല്‍ നടക്കുമെന്നും ഫൈനല്‍ മത്സരത്തിന് അല്‍ ബൈത്ത് സ്റ്റേഡിയം വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ലക്ഷത്തോളം ഫാന്‍ ഐഡികളാണ് അറബ് കപ്പില്‍ പരീക്ഷിച്ചത്. 750-ലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് ടൂര്‍ണമെന്റ് അക്രഡിറ്റേഷന്‍ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി .

ദോഹ മെട്രോ 71000 യാത്രകളാണ് അറബ്് കപ്പിനായി ഒരുക്കിയത്. സാധാരണയിലെ 17 മണിക്കൂറിന് പകരം ദോോഹ മെട്രോ 21 മണിക്കൂര്‍ സര്‍വീസ് നടത്തി.

പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ 62000 പാര്‍ക്കിംഗ് ഒരുക്കിയാണ് കളിക്കെത്തുന്നവര്‍ക്ക്് സൗകര്യം ചെയ്തത്.
54 രാജ്യങ്ങളില്‍ നിന്നുള്ള 1100 പേരാണ് ഫിഫ അറബ് മല്‍സരങ്ങളുടെ സംഘാടനത്തില്‍ ഉള്ളത്. 90 രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം വളണ്ടിയര്‍മാരും സേവന സന്നദ്ധരായി സജീവമാണ്.

Related Articles

Back to top button
error: Content is protected !!