ഖിഫിന് പുതിയ ഭാരവാഹികള്‍
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറ (ഖിഫ്) ത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഷറഫ് പി ഹമീദ് (പ്രസിഡന്റ്), ആഷിഖ് അഹമ്മദ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഹനീഫ് (ട്രഷറര്‍) സുഹൈല്‍ ശാന്തപുരം ( വൈസ് പ്രസിഡന്റ്- പി. ആര്‍ ആന്‍ഡ് മീഡിയ), മുഹമ്മദ് ഷമീന്‍ (വൈസ് പ്രസിഡന്റ്- ടീം കോര്‍ഡിനേഷന്‍) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍. കൂടാതെ മീഡിയ സെക്രട്ടറിയായി അഡ്വ. ഇക്ബാല്‍, അഡ്മിന്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ സെക്രട്ടറിയായി ഹംസ പെരിങ്ങത്തൂര്‍, റെഫെറിയിങ് ആന്‍ഡ് റൂളിങ്ങ് സെക്രട്ടറിയായി നിസ്താര്‍ പട്ടേല്‍, കോര്‍ഡിനേറ്റര്‍ ആയി കെ മുഹമ്മദ് ഈസ, ഫെസിലിറ്റീസ് ഇന്‍ചാര്‍ജ് ആയി മുഹമ്മദ് ബഷീര്‍, ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളായി റഹീം, റിസ്വാന്‍, നസീര്‍, എന്നിവരെയും തിരഞ്ഞെടുത്തു.
ഹുസൈന്‍ കടന്നമണ്ണ (കമ്യൂണിറ്റി റിലേഷന്‍സ്) ഡോ. അബ്ദുല്‍ സമദ് (ഗസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ്) മുഹ്സിന്‍ (ഗസ്റ്റ് മാനേജ്‌മെന്റ്) റഷീദ് അഹ്‌മദ് (പ്രോട്ടോകോള്‍) എന്നിവരാണ് ഖിഫ് എക്‌സിക്യൂട്ടീവിലെ മറ്റു അംഗങ്ങള്‍.
ഖിഫ് മുന്‍ പ്രസിഡന്റ് കെ. മുഹമ്മദ് ഈസ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
15 മത് ഖിഫ് അന്തര്‍ ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ രണ്ടാം വാരത്തില്‍ തുടങ്ങുമെന്നും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള ടീമുകളെയും ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും ടൂര്‍ണമെന്റ് സംഘടനത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ പ്രഗത്ഭരെ ഉള്‍പെടുത്തി വിപുലമായ ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരിക്കുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.