വേള്‍ഡ് മലയാളി ഫെഡറേഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : വേള്‍ഡ് മലയാളി ഫെഡറേഷന്റെയും ബ്ലഡ് ഡോണേഴ്‌സ് ഖത്തറിന്റെയും റേഡിയോ മലയാളം 98.6 എഫ് എമ്മിന്റെയും ആഭിമുഖ്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കേരള ബിസിനസ് ഫോറം പ്രസിഡന്റ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയുമായ കെ.ആര്‍ ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ നാഷണല്‍ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ റിജാസ് ഇബ്രാഹിം ആദ്യരക്തദാനം നിര്‍വഹിച്ചു. നൂറോളം പേര്‍ ക്യാമ്പില്‍ രക്തം നല്‍കി.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആക്റ്റിംഗ് സെക്രട്ടറി സന്തോഷ് ഇടയത്ത്, യൂത്ത് ഫോറം കോര്‍ഡിനേറ്റര്‍ അജാസ് അലി, ജോയിന്റ് സെക്രട്ടറി റുഷാര റിജാസ്, പ്രോഗ്രാം രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ പ്രഭ ഹെന്‍ഡ്രി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് സുനില്‍ മാധവന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സത്യരാജ്, അനീഷ്, ദോഹ അലി, നഹാസ്, അബ്ദുള്‍ ഹമീദ് പാലത്ത്, ബ്ലഡ് ഡോണേഴ്‌സ് കേരള ഭാരവാഹികളായ ഷാജി ബാബു ( പ്രസിഡന്റ് ) കൃഷ്ണകുമാര്‍ (സെക്രട്ടറി ) എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.