Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 379 പേര്‍ക്കെതിരെ നടപടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 365 പേരെ ഇന്നലെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് മാത്രം 365 പേരെയാണ് ഇന്നലെ പിടികൂടിയത്.

ഇതോടെ ഫേസ് മാസ്‌ക് ധരിക്കാത്തതിന് മൊത്തം പിടികൂടിയവരുടെ എണ്ണം 10619 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്നലെ 14 പേരെ പിടികൂടി. കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇതുവരെ മൊത്തം 372 പേരെയാണ് പിടികൂടിയത്.

പിടികൂടിയവരെയോല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .
ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതിലും വാഹനത്തില്‍ അനുവദിക്കപ്പെട്ടതിലും കൂടുതലാളുകളെ കയറ്റാതിരിക്കാനും ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

6 Comments

  1. An impressive share! I have just forwarded this onto a coworker who had been doing a little research on this. And he in fact ordered me breakfast because I discovered it for him… lol. So let me reword this…. Thank YOU for the meal!! But yeah, thanks for spending the time to talk about this subject here on your web site.

  2. Greetings! Very useful advice within this article! It’s the little changes that produce the largest changes. Thanks a lot for sharing!

  3. Aw, this was an incredibly nice post. Finding the time and actual effort to make a good article… but what can I say… I hesitate a lot and don’t seem to get nearly anything done.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!