
Breaking News
പ്രഥമ ഇന്റര്‍നാഷണല്‍ വേസ്റ്റ് മാനേജ്മെന്റ് കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍നാഷണല്‍ വേസ്റ്റ് മാനേജ്മെന്റ് കോണ്‍ഫ്രന്‍സ് ഇന്ന് തുടങ്ങും.
വേസ്റ്റ് മാനേജ്മെന്റ് രംഗത്തെ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന ഈ സമ്മേളനത്തില്‍ ഗവര്‍മെന്റ് , സെമി ഗവര്‍മെന്റ് സ്വകാര്യ മേഖലയിലെ വിദഗ്ധര്‍ പങ്കെടുക്കും.
രാജ്യത്തിന്റെ വളര്‍ച്ച വികാസത്തിലും ആരോഗ്യകരമായ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിലും വേസ്റ്റ് മാനേജ്മെന്റിന് സുപ്രധാനമായ പങ്കുണ്ട്. വേസ്റ്റ് മാനേജ്മെന്റ് രംഗത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനങ്ങളും സാങ്കേതിക വിദ്യകളും രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ചര്‍ച്ച ചെയ്യും . വെര്‍ച്യുല്‍ പ്ലാറ്റ്ഫോമില്‍ നടക്കുന്ന ഈ സമ്മേളനത്തില്‍ ലോകത്തെമ്പാടുമുള്ള ആളുകള്‍ക്ക് സംബന്ധിക്കുന്നതാണ്