ഓണാട്ടുകര പ്രവാസി അസോസിയേഷന് ഖത്തറിന്റെ ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം ‘ഇന്ത്യ@100’ സീസണ് 3 ഇന്ന്
ദോഹ. ഓണാട്ടുകര പ്രവാസി അസോസിയേഷന് ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം ‘ഇന്ത്യ@100’ സീസണ് 3 ഇന്ന് നടക്കും. വൈകുന്നേരം 6മണിക്ക് ഐസിസി അശോക ഹാളിലാണ് മത്സരം നടക്കുക.
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന വാശിയേറിയ മത്സരങ്ങളില്‍ 13 സ്കൂളുകളില്‍ നിന്നുള്ള 31 ടീമുകള്‍ പങ്കെടുക്കുന്നു . പ്രാരംഭ ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന 6 സ്കൂളുകള്‍ ആണ് അവസാനഘട്ട മത്സരത്തിലേക്ക് കടക്കുന്നത് .കാണികള്‍ക്കുള്ള പ്രത്യേക ചോദ്യങ്ങളും സമ്മാനങ്ങളും ഉള്‍പ്പെടുത്തി വളരെ മികച്ച രീതിയിലാണ് ക്വിസ് ഒരുക്കിയിരിക്കുന്നത് . പ്രശസ്ത ക്വിസ് മാസ്റ്റര്‍ മന്‍സൂര്‍ മൊയ്തീന് ആണ് മത്സരങ്ങള്‍ നയിക്കുന്നത് .
അല്‍ റവാബി മുഖ്യ പ്രായോജരാകുന്ന ഈ മത്സരത്തില്‍ എവര്‍ റോളിംഗ് ട്രോഫി ആര് കരസ്ഥമാക്കും എന്ന ആകാംക്ഷയിലാണ് എല്ലാവരും .
വിജ്ഞാന പ്രദമായ ഈ ഒരു പരിപാടിയില്‍ ദോഹയിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു .