Local NewsUncategorized
പ്രവാസികള്‍ നാടിന്റെ സമ്പത്ത് : എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
ദോഹ. സംസ്ഥാനത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും പ്രവാസികളുടെ പങ്ക് അനിഷേധ്യമാണെന്നും പ്രവാസി സമൂഹത്തോട് സംസ്ഥാനം ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഫോര്‍ട്ട് മാനര്‍ ഹോട്ടലില്‍ നടന്ന എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇരുപതാം വാര്‍ഷികാഘോഷ ചടങ്ങിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരിച്ചുവരുന്ന പ്രവാസികളുടെ ജീവിത സുരക്ഷിതത്വവും ഭദ്രതയും ഉറപ്പുവരുത്തുവാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും സാധ്യമായ എല്ലാം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ബന്ധു ഡോ. എസ്. അഹ് മദ് അധ്യക്ഷത വഹിച്ചു.