ഖത്തറില്‍ ഫെബ്രുവരി മാസം 14 പേര് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഫെബ്രുവരി മാസം 14 പേര് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി മാസം ഖത്തറിലുണ്ടായ വിവിധ റോഡപകടങ്ങളില്‍ ആയി 14 പേര് കൊല്ലപ്പെട്ടതായി കണക്ക്. മൊത്തം 631 ട്രാഫിക് അപകടങ്ങളാണ് ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതില്‍ 89 ശതമാനവും ചെറിയ പരിക്കുകളുള്ള അപകടങ്ങളും 9 ശതമാനം മാത്രം ഗുരുതരമായ പരിക്കുകളുള്ള അപകടങ്ങളുമായിരുന്നു. പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഖത്തര്‍ ഗവണ്മെന്റിന്റെ ഇലക്ട്രോണിക് സര്‍വീസ് പോര്‍ട്ടലായ ഹുകൂമിയില് 2021 ഫെബ്രുവരി മാസം 2020 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 104 ശതമാനം സേവനങ്ങള്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു. 159750 ഇടപാടുകളാണ് ഹുകൂമി വഴി ഫെബ്രുവരിയില്‍ നടന്നത്.
ഖത്തറിലെ മൊത്തം ജനസംഖ്യ 2020 ഫെബ്രുവരി മാസം 2.78 മില്യന്‍ ആയിരുന്നത് 2021 ഫെബ്രുവരിയില്‍ 2.66 മില്യന്‍ ആയി കുറഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു
ഫെബ്രുവരിയില്‍ പുതുതായി 5141 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് മുന്‍ മാസത്തെക്കാളും 6% കുറവും വാര്‍ഷിക കണക്കില്‍ 14.5 ശതമാനം കുറവുമാണ്.
1294 ബില്‍ഡിംഗ് പെര്‍മിറ്റുകളാണ് ഫെബ്രുവരിയില്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.