നോര്‍ക്ക, പ്രവാസി ക്ഷേമനിധി, ബോധവല്‍കരണം സംഘടിപ്പിച്ചു
ദോഹ: ദേശാന്തരങ്ങളിലിരുന്ന് ദേശം പണിയുന്നവര്‍ എന്ന പ്രമേയത്തില്‍ ഐ സി എഫ് നടത്തുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി ഉമ്മുസലാല്‍ അലി, റൗളത്തുല്‍ ഹമാമ യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍
നോര്‍ക്ക, പ്രവാസി ക്ഷേമനിധി, ബോധവല്‍കരണം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഇന്‍കാസ് ഖത്തര്‍ പ്രതിനിധിയുമായ സിദ്ദീഖ് ചെറുവല്ലൂര്‍ നിര്‍വ്വഹിച്ചു.
സജീര്‍ സഖാഫിയുടെ അദ്യക്ഷതയില്‍ ഐ സി എഫ് അഡ്മിന്‍ പ്രസിഡന്റ് ഷൗക്കത്ത് സഖാഫി ഉദ്ഘാടനം ചെയ്തു. മഹ്റൂഫ് വെളിയംങ്കോട് (ആര്‍ എസ് സി), ഷംസീര്‍ അരിക്കുളം (സംസ്‌കൃതി), ഷെഫീര്‍ വാടാനപ്പള്ളി (മാപ്പിള കലാ അക്കാദമി) പ്രഭാഷണം നടത്തി.
പ്രവാസ ജീവിതം ചെറുകഥകളാക്കി ജനഹൃദയങ്ങളില്‍ എത്തിച്ച അബ്ദുള്ള വാണിമേല്‍ ഉള്‍പ്പെടെ പ്രവാസം മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ട പതിനെട്ടു സഹോദരങ്ങളെ ചടങ്ങില്‍ ആദരിച്ചു .
സമ്മേളന ഭാഗമായി ഐ സി എഫ് പ്രഖ്യാപിച്ച രിഫാഈ കെയര്‍ ഓട്ടിസം ബാധിച്ച ആയിരം കുട്ടികളുടെ കുടുംബങ്ങളിലേക്ക് ഒരു വര്‍ഷം നീളുന്ന സഹായ പദ്ധതിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു
അബ്ദുറസാഖ് മുസ്ലിയാര്‍, മുജീബ് സഖാഫി, നജീബ് കാളാച്ചാല്‍ സംബന്ധിച്ചു .
മുസ്തഫ നരിപ്പറമ്പ് സ്വാഗതവും റഷീദ് കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.