Breaking News
ഖത്തര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി 1 മുതല്‍ ഫെബ്രുവരി 1 വരെ
ദോഹ : ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ഷോപ് ഖത്തര്‍ ഫെബ്രുവരി ഒന്ന് വരെ നീണ്ടുനില്‍ക്കും. ഖത്തറിലെ പ്രമുഖ ഷോപ്പിംഗ് മാളുകളുടെ പങ്കാളിത്തത്തോടെയുള്ള ലൈവ് ഷോകള്‍, കുടുംബങ്ങള്‍ക്കുള്ള വിവിധ വിനോദപരിപാടികള്‍ എന്നിവയ്ക്ക് പുറമെ ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളും നറുക്കെടുപ്പുകളും വഴി മികച്ച ആനുകൂല്യങ്ങളും സമ്മാനങ്ങളും സ്വന്തമാക്കാനും അവസരമുണ്ടാകും.
രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകള്‍ക്ക് പുറമേ നൂറോളം വ്യാപാര പവലിയനുകളും റെസ്റ്റോറന്റുകളും അണിനിരക്കുന്ന ഓള്‍ഡ് ദോഹ തുറമുഖവും ഈ വര്‍ഷത്തെ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമാകും.