സംസ്‌കൃതി ഖത്തര്‍ എം. ടി അനുസ്മരണം സംഘടിപ്പിച്ചു
ദോഹ : മാനവപക്ഷത്തു നിന്ന് അനീതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ തന്റെ സൃഷ്ടികളിലൂടെ വിരല്‍ചൂണ്ടിയ സാഹിത്യകാരനായിരിന്നു എം. ടി എന്നും മലയാള സാഹിത്യത്തെ വിശ്വ സാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച അതുല്യ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായരെന്ന് സംസ്‌കൃതി ഖത്തര്‍ അനുസ്മരിച്ചു.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, പത്രാധിപര്‍, സാംസ്‌കാരിക നായകന്‍ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും മേഖലകളില്‍
അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും വിലപ്പെട്ടതണെന്ന്
ദോഹ സ്‌കില്‍സ് ഡെവലപ്പമെന്റ് മാസ്റ്ററോ ഹാളില്‍ എം. ടി വാസുദേവന്‍ നായര്‍ അനുസ്മരണം ചടങ്ങില്‍ കേരള ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ. എം. സുധീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്‌കൃതി പ്രസിഡന്റ് സാബിത് സാഹിര്‍ അധ്യക്ഷനായിരിന്നു. ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം, കേന്ദ്ര കമ്മറ്റിഗം അനില്‍, സെക്രട്ടറി ബിജു പി മംഗലം എന്നിവര്‍ പങ്കെടുത്തു