Breaking News
‘സുസ്ഥിര സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ലക്ഷ്യം വെച്ച് ഖത്തര്‍ ദേശീയ നിര്‍മ്മാണ തന്ത്രം 2024-2030 ആരംഭിച്ചു
ദോഹ: വര്‍ദ്ധിച്ച മൂല്യം, നവീകരണം, സുസ്ഥിര വളര്‍ച്ച, ശക്തമായ സ്വകാര്യ മേഖല പങ്കാളിത്തം എന്നിവയാല്‍ സവിശേഷതയുള്ള ഒരു സ്ഥിരതയുള്ളതും വൈവിധ്യപൂര്‍ണ്ണവുമായ വ്യാവസായിക ഭാവി മെച്ചപ്പെടുത്തുക എന്നതാണ് ഖത്തര്‍ ദേശീയ നിര്‍മ്മാണ തന്ത്രം 2024-2030 ലക്ഷ്യമിടുന്നത്.
‘സുസ്ഥിര സാമ്പത്തിക വളര്‍ച്ച കൈവരിക്കല്‍’ എന്ന പ്രമേയത്തിലാണ് വാണിജ്യ വ്യവസായ മന്ത്രാലയ തന്ത്രവും ഖത്തര്‍ ദേശീയ നിര്‍മ്മാണ തന്ത്രം 2024-2030 ആരംഭിച്ചത്. ഖത്തര്‍ ദേശീയ ദര്‍ശനം 2030-ന്റെ പരിധിയില്‍ വരുന്ന മൂന്നാം ദേശീയ വികസന തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ചട്ടക്കൂടിനുള്ളിലാണ് മന്ത്രാലയത്തിന്റെ തന്ത്രം ആരംഭിക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി വ്യക്തമാക്കി.