ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക നില ഗണ്യമായി മെച്ചപ്പെടുത്തി ഖത്തര്‍
ദോഹ: ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക നില ഗണ്യമായി മെച്ചപ്പെടുത്തി ഖത്തര്‍. ആഗോളാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ 53 ല്‍ നിന്ന് ആറ് പോയന്റുകള്‍ ഉയര്‍ന്ന് ഖത്തര്‍ നാല്പത്തിയേഴാം സ്ഥാനത്തെത്തി.
ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റ ഉപയോഗിച്ച്, വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിനനുസരിച്ച് ലോകത്തിലെ 199 പാസ്പോര്‍ട്ടുകളുടെ ശക്തി വിലയിരുത്തിയാണ് 2025 ലെ ഏറ്റവും പുതിയ റാങ്കിംഗ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പുറത്തിറക്കിയത്.
ഖത്തര്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇപ്പോള്‍ 227 ലക്ഷ്യസ്ഥാനങ്ങളില്‍ 112 എണ്ണത്തിലേക്ക് വിസയില്ലാതെ പ്രവേശനം ലഭിക്കും.
ജിസിസി രാജ്യങ്ങളില്‍, യുഎഇ യാണ് മുന്നില്‍. ഖത്തര്‍ രണ്ടാം സ്ഥാനത്താണ്.
185 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കുന്ന യുഎഇ പത്താം സ്ഥാനത്താണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ താഴെപ്പറയുന്നവയാണ്: കുവൈറ്റ് (50ാം സ്ഥാനം, 99 ലക്ഷ്യസ്ഥാനങ്ങള്‍), ബഹ്റൈന്‍ (58ാം സ്ഥാനം, 87 ലക്ഷ്യസ്ഥാനങ്ങള്‍), സൗദി അറേബ്യ (58ാം സ്ഥാനം, 87 ലക്ഷ്യസ്ഥാനങ്ങള്‍), ഒമാന്‍ (59ാം സ്ഥാനം, 86 ലക്ഷ്യസ്ഥാനങ്ങള്‍).
195 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തോടെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി സിംഗപ്പൂര്‍ സ്ഥാനം നിലനിര്‍ത്തി. 193 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തോടെ ജപ്പാന് രണ്ടാം സ്ഥാനത്ത് തുടരുന്നു.
192 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തോടെ ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിന് എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. 191 രാജ്യങ്ങളിലേക്ക് പ്രവേശനത്തോടെ ഓസ്ട്രിയ, ഡെന്മാര്ക്ക്, അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, സ്വീഡന് എന്നിവ നാലാം സ്ഥാനത്തും 190 സ്ഥലങ്ങളിലേക്ക് പ്രവേശനത്തോടെ ബെല്‍ജിയം, ന്യൂസിലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം എന്നിവ അഞ്ചാം സ്ഥാനത്തും എത്തി.
ഈ വര്‍ഷത്തെ റാങ്കിംഗിലെ ഏറ്റവും വലിയ ആശ്ചര്യങ്ങളിലൊന്ന് അമേരിക്കയാണ്, അത് 9-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2015 നും 2025 നും ഇടയില്‍ വെനിസ്വേലയ്ക്ക് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ ഇടിവ് നേരിട്ടത് അമേരിക്കയാണ്, രണ്ടാം സ്ഥാനത്ത് നിന്ന് ഏഴ് സ്ഥാനങ്ങള്‍ താഴേക്ക് പോയി നിലവിലെ ഒമ്പതാം സ്ഥാനത്തേക്ക് എത്തി,’ റിപ്പോര്‍ട്ട് പറയുന്നു.