Local News

അകം സംഘടനാ ക്യാമ്പയിന്‍: തിരൂരങ്ങാടി മണ്ഡലം സമ്മേളനം സമാപിച്ചു

ദോഹ. കെ.എം.സി.സി ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നടന്നുവരുന്ന അകം ക്യാമ്പയിനിന്റെ ഭാഗമായുള്ള തിരൂരങ്ങാടി മണ്ഡലം സമ്മേളനം തുമാമയിലുള്ള കെ.എം.സി.സി ഓഫീസില്‍ വെച്ച് സംഘടിപ്പിച്ചു . മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീന്‍ ചെമ്മഞ്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.എം.സി.സി ഖത്തര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു.വൈദേശിക ആധിപത്യത്തെ വെല്ലുവിളിച്ച തിരൂരങ്ങാടിയുടെ ചരിത്രം അനുസ്മരിപ്പിച്ച ഉദ്ഘാടന പ്രസംഗത്തില്‍ മത,സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തിരൂരങ്ങാടി വേറിട്ട് നില്‍ക്കുന്ന മണ്ണാണെന്ന് ഓര്‍മ്മപ്പെടുത്തി.

പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മലപ്പുറം ജില്ല കെ.എം.സി.സി ഖത്തര്‍ പ്രസിഡണ്ട് സവാദ് വെളിയങ്കോട്, ജില്ലാ സെക്രട്ടറി ഷംസീര്‍ മാനു എന്നവര്‍ സംസാരിച്ചു. തുടര്‍ന്ന് സമൂഹം സംസ്‌കാരം ആദര്‍ശം എന്ന അകം ക്യാമ്പയിനിന്റെ പ്രമേയത്തെ കുറിച്ച് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അത്തീഖ് റഹ്‌മാന്‍ പ്രമേയ പ്രഭാഷണം നടത്തി.ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ലീഗിന്റെ പ്രസക്തിയും സമുദായ ഐക്യത്തിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തിയ പ്രമേയ പ്രഭാഷണത്തില്‍ ചരിത്രത്തില്‍ നിന്നും നമ്മള്‍ പാഠം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എം.സി.സി ഖത്തറിന്റെ അഭിമാന പദ്ധതിയായ സ്‌നേഹ സുരക്ഷാ പദ്ധതിയെ കുറിച്ച് മലപ്പുറം ജില്ല എസ് .എസ് .പി കണ്‍വീനര്‍ അനസ് വേങ്ങര വിശദീകരിച്ചു.

ഖത്തറില്‍ 30 വര്‍ഷം പ്രവാസജീവിതം പൂര്‍ത്തീകരിച്ച മണ്ഡലത്തിലെ 32 കെ.എം.സി.സി മെമ്പര്‍മാരെ ആദരിക്കുന്ന ചടങ്ങ് കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍. എസ് എസ് പി സീറോ ബാലന്‍സ് ആക്കിയ മണ്ഡലത്തിലെ ഓരോ പഞ്ചായത്ത് മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള ഓരോരുത്തര്‍ക്ക് വീതം നറുക്കെടുപ്പിലൂടെ സമ്മാനവും നല്‍കി. അയ്യൂബ് തൂമ്പത്ത് ഷംസീര്‍ യുകെ എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി.

സിദ്ദീഖ് വാഴക്കാട് , അലി മുറയൂര്‍,അക്ബര്‍ വെങ്ങശ്ശേരി , റഫീഖ് കൊണ്ടോട്ടി, സൈനുദ്ദീന്‍ തങ്ങള്‍, ജലീല്‍ മാസ്റ്റര്‍ ഒഴൂര്‍, മറ്റ് ജില്ലാ നേതാക്കള്‍ സംബന്ധിച്ച പരിപാടിക്ക് സ്വാലിഹ് വാഫി, റിയാസ് പി, ഹസീബ് ടികെ,സലീം പി.ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി അഹമ്മദ് സലീം ഏലായി സ്വാഗതവും, ജംഷീര്‍ പുതുപ്പറക്കാട്ട് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!