Breaking News
കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ അന്താരാഷ്ട്ര അറബിക് സെമിനാര്‍ ജനുവരി 21, 22 തിയ്യതികളില്‍
തേഞ്ഞിപ്പലം . കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പും ഫാറൂഖ് കോളേജ് അറബി വകുപ്പും യുഎഇയിലെ ദാറുല്‍ യാസ്മീന്‍ പബ്‌ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാര്‍ ജനുവരി 21, 22 തിയ്യതികളില്‍ യൂണിവേര്‍സിറ്റിയില്‍ നടക്കും. മോഡേണ്‍ ലിന്‍ഗ്വിസ്റ്റിക്‌സ് ആന്റ് ലിറ്ററി തിയറീസ് ആന്റ് ദെയര്‍ അപ്‌ളിക്കേഷന്‍ ടു ദ ഗള്‍ഫ് ലിറ്ററേച്ചര്‍ എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന സെമിനാറില്‍ എട്ടോളം വിദേശ പ്രതിനിധികള്‍ പങ്കെടുക്കും. സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ കൊടുത്ത ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. https://shorturl.at/lDUVB