Breaking News
ഇസ്രായേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ കരാറിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ജി 7 രാജ്യങ്ങള്‍
ദോഹ. ഇസ്രായേലും ഹമാസും തമ്മില്‍ ഉണ്ടാക്കിയ ഗാസ വെടിനിര്‍ത്തല്‍ കരാറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ജി 7 രാജ്യങ്ങള്‍. മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന സംഭവവികാസമാണ് ഈ കരാറെന്ന് ജി 7 രാജ്യങ്ങള്‍ വിശദീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
,ഇരു കക്ഷികളും കരാര്‍ പൂര്‍ണ്ണമായും നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ജി 7 രാജ്യങ്ങള്‍ ഊന്നിപ്പറഞ്ഞു. കരാര്‍ നടപ്പാക്കലും യുദ്ധത്തിന് സ്ഥിരമായ അന്ത്യം ഉറപ്പാക്കലും പ്രധാനമാണ്.